Advertisment

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനം ജൂണില്‍ തുടങ്ങും

New Update

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സിലിന്‍റെ കീഴില്‍ തിരുവനന്തപുരം തോന്നയ്ക്കലില്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും.

Advertisment

publive-image

വൈറസ് വഴിയുള്ള രോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉന്നത ഗവേഷണത്തിനുവേണ്ടിയാണ് ആഗോള നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. രണ്ടു ഘട്ടമായാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനം വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനമാണ് ജൂണില്‍ ആരംഭിക്കുന്നത്.

ലബോറട്ടറികളിലേയ്ക്കുള്ള യന്ത്രങ്ങളും ഉപകരണങ്ങളും സ്ഥാപിക്കലും ശാസ്ത്രജ്ഞരുടെ നിയമനവും മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ പൂര്‍ത്തിയാകും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പിണറായി സര്‍ക്കാരിന്റെ ആയിരം ദിവസത്തെ നേട്ടങ്ങളിലുള്‍പ്പെടുത്തിയ സ്ഥാപനം ഈ കൊറോണ ഭീഷണി കാലത്തും പ്രയോജനമില്ലാതെ നോക്കുകുത്തിയായിരിക്കുന്നത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വൈറോളജിസ്റ്റിനെ പോലും നിയമിച്ചിരുന്നില്ല.

virology institute7
Advertisment