Advertisment

വിസതട്ടിപ്പ്: ലക്ഷങ്ങള്‍ കൈക്കലാക്കിയ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍...അറസ്റ്റ് കോട്ടയം സ്വദേശിയുടെ പരാതിയില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോട്ടയം: പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും മറ്റ് പ്രധാന സര്‍ട്ടിഫിക്കറ്റുകളും കൈക്കലാക്കിയ ശേഷം ജര്‍മ്മനിയില്‍ ജോലിക്കായുള്ള വിസ ശരിപ്പെടുത്താമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തിരുവനന്തപരും സ്വദേശി അറസ്റ്റില്‍.

Advertisment

publive-image

പണം നഷ്ടമായെന്ന് കാട്ടി കോട്ടയം കോടിമത സ്വദേശി അതുല്‍ അജയനാണ് പരാതി നല്‍കിയത്. വലിയവേളി തൈവിളാകം ഡെനി ആന്റണി(26)യെയാണു ചെന്നൈയില്‍ നിന്ന് എസ്ഐ: എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഡെനിയെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഇയാള്‍ ഇത്തരത്തില്‍ ഒട്ടേറെ പേരുടെ കൈയില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. ആദ്യം കോട്ടയം ഈസ്റ്റ് സ്റ്റേഷനിലായിരുന്നു ഡെനിയെ പറ്റി പരാതി വന്നത് പിന്നീട് ഇത് വെസ്റ്റിലേക്ക് മാറ്റുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ആറു മാസം മുന്‍പു സുഹൃത്തുകള്‍ മുഖേനയാണ് അതുലുമായി പ്രതി ബന്ധപ്പെട്ടത്. തുടര്‍ന്ന് പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും ഇയാള്‍ വാങ്ങി. വിസയുടെ ആവശ്യങ്ങള്‍ക്കായി രണ്ടര ലക്ഷം രൂപയും തട്ടിയെടുത്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും പണമോ സര്‍ട്ടിഫിക്കറ്റോ വിസയോ ലഭിക്കാതെ വന്നതോടെയാണു തട്ടിപ്പിനിരയായെന്നു പരാതിക്കാരനു മനസിലായത്. വിളിക്കുമ്‌ബോള്‍ ഉടന്‍ വിസ ശരിയാകുമെന്നായിരുന്നു ഡെനിയുടെ മറുപടി. പിന്നീട് ഫോണ്‍ എടുക്കാതായി.

രണ്ടാഴ്ച്ചയ്ക്ക് മുന്‍പ് ഇയാള്‍ എവിടെയുണ്ടെന്ന സൂചന നല്‍കി കോട്ടയം ഈസ്റ്റ് സറ്റേഷനില്‍ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഇയാളെ ചെന്നൈയില്‍ നിന്നും പിടികൂടിയത്. തിരുവനന്തപുരം, വയനാട്, അങ്കമാലി, ചങ്ങനാശേരി എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരേ കേസുണ്ടെന്നു പൊലീസ് അറിയിച്ചു.

Advertisment