Advertisment

കുവൈറ്റില്‍ ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് സന്ദര്‍ശക വിസകള്‍ നല്‍കണമെങ്കില്‍ ഇനി മുതല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ഉണ്ടായിരിക്കണം

New Update

കുവൈറ്റ് : കുവൈറ്റില്‍ ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് സന്ദര്‍ശക വിസകള്‍ നല്‍കണമെങ്കില്‍ ഇനി മുതല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ഉണ്ടായിരിക്കണം . ഇറാഖ്, യമന്‍, സിറിയന്‍, ഇറാന്‍ , പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് കുവൈറ്റിലേക്ക് എത്തണമെങ്കില്‍ ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കേണ്ടത്.

Advertisment

publive-image

മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് സന്ദര്‍ശക- എന്‍ട്രി വിസകള്‍ നല്‍കരുതെന്ന് കുവൈറ്റിലെ എല്ലാ ഗവര്‍ണറേറ്ററുകളിലെയും റസിഡന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍മാര്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിക്കഴിഞ്ഞു .

അല്‍അന്‍ബാ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ നിര്‍ദേശം പ്രകാരം ആഭ്യന്തരമന്ത്രാലയത്തിന്‍ഖെ അംഗീകാരത്തോടെ മാത്രമെ ഇനി ഇവര്‍ക്ക് വിസ അനുവദിക്കൂ. കുവൈറ്റിലേക്ക് ആദ്യമായി ബംഗ്ലാദേശ് തൊഴിലാളികള്‍ക്ക് പ്രവേശനം അുവദിക്കുന്നതും ഇതെ നടപടി ക്രമത്തിലൂടെ തന്നെയാണ്.

kuwait kuwait latest
Advertisment