Advertisment

വിശ്വകർമ്മ സമുദായ സംഘടനങ്ങൾ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം:  അഡ്വ.സുമേഷ്അച്യുതൻ

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: പരമ്പരാഗത തൊഴിലാളികളെ വ്യവസായ തൊഴിലാളികളായി മാറ്റുന്ന വർത്തമാനകാലത്ത് പരമ്പരാഗത തൊഴിൽ ഉന്നമനത്തിന് വിശ്വകർമ്മ സംഘടനങ്ങൾ ഒന്നിച്ചു പോരാട്ടങ്ങൾ സംഘടിപ്പിക്കണമെന്ന് കെ .പി സി.സി ഒ ബി സി ഡിപാർട്ട്മെൻറ് ചെയർമാൻ അഡ്വ.സുമേഷ്അച്ചുതൻ പറഞ്ഞു.കെ.പി.സി.സി - ഒ.ബി.സി ഡിപ്പാർട്ട്മെൻ്റ് പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ വിശ്വകർമ്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

Advertisment

publive-image

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരമ്പരാഗത തൊഴിൽ വ്യവസായങ്ങളെ തകർത്ത് ബഹുരാഷ്ട്ര കുത്തകകളെ പ്രോത്സാഹിപ്പിക്കുന്നത് നിർത്തലാക്കണമെന്നും പരമ്പരാഗത വ്യവസായം രാജ്യത്തിന്റെ നട്ടെല്ലാണെന്നും ആദ്ദേഹം കൂട്ടി ചേർത്തു.

മുതിർന്ന വിശ്വകർമ്മജനായ ശ്രീ പ്രഭാകരനെ ചടങ്ങിൽ ആദരിച്ചു.ജില്ലാ ചെയർമാൻ ആർ. എൻ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു . തരൂർഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷൻ പി. മനോജ്കുമാർ, ഉപാദ്ധ്യക്ഷ പ്രകാശിനി സുന്ദരൻ, ടി. കെ. വിശ്വനാഥൻ, കെ.എം.സിദ്ധിഖ്,അബ്ദുൾ ജലാൽ ,കെ. അജിത് കുമാർ എന്നിവർ സംസാരിച്ചു

viswakarma
Advertisment