Advertisment

എന്താണ് വെള്ളപ്പാണ്ട് അല്ലെങ്കില്‍ വിറ്റിലിഗോ?

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

തൊലിപ്പുറത്ത് വെളുത്ത പാടുകള്‍ വന്ന് ആ ഭാഗത്തെ സ്വാഭാവിക നിറം നഷ്ടപ്പെടുന്ന അവസ്ഥയാണ് വിറ്റിലിഗോ അല്ലെങ്കില്‍ വെള്ളപ്പാണ്ട് എന്ന് പറയുന്നത്. ആ നിറം കാലത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. ഈ അവസ്ഥ ശരീരത്തിന്റെ ഏത് ഭാഗത്തുള്ള ചര്‍മ്മത്തെയും ബാധിക്കും.

Advertisment

publive-image

ഇത് ഏറ്റവും കൂടുതല്‍ കണ്ട് വരുന്നത് മുഖം,കഴുത്ത്,കാലുകള്‍, കൈത്തണ്ട, തലമുടിയോട് ചേര്‍ന്ന തൊലി, വിരലുകള്‍ എന്നിവിടങ്ങളിലാണെങ്കിലും ഇത് മുടിയുടെ നിറത്തെയും വായുടെ ഉള്‍ഭാഗത്തേയും ബാധിക്കാം. ശരീരത്തിന്റെ പ്രതിരോധശ്രേണിയെ ബാധിക്കുന്ന ഒരു ഓട്ടോഇമ്മ്യൂണ്‍ രോഗമായതിനാല്‍ വെള്ളപ്പാണ്ട് ഉള്ള രോഗികളില്‍ തൈറോയ്ഡ്, പാരാതൈറോയ്ഡ്, ഡയബറ്റിസ് തുടങ്ങിയ മറ്റു ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ കണ്ടു വരാറുണ്ട്.

വെള്ളപ്പാണ്ട് പകരുമോ?

ഈ രോഗം പകരില്ല. എന്നാല്‍ ഏകദേശം 30 ശതമാനത്തോളം രോഗികളിലും അടുത്ത ബന്ധുക്കളിലും ഈ രോഗം കണ്ട് വരുന്നതിനാല്‍ ജനിതകമായ ഘടകങ്ങളും വെള്ളപ്പാണ്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു.

ലക്ഷണങ്ങള്‍

* ശരീരത്തിന്റെ ഏതു ഭാഗത്തു വെള്ളപ്പാടുകള്‍ പ്രത്യക്ഷപ്പെടാമെങ്കിലും കൈകാലുകളിലും മുഖത്തും ആണ് സാധാരണ കണ്ടു വരാറ്.

*പേപ്പര്‍ പോലെ വെളുത്ത, ചൊറിച്ചിലോ മറ്റോ ഇല്ലാത്ത പാടുകളാണ് രോഗലക്ഷണം. ഇത്തരം വെള്ളപ്പാടിനുള്ളിലെ രോമങ്ങളും നരച്ചു കാണപ്പെടുന്നു.

*പരിക്കുകള്‍ ഏല്‍ക്കുന്ന മാതൃകയില്‍ പുതിയ പാടുകള്‍ പ്രത്യക്ഷപ്പെടുന്നത് രോഗം ആക്റ്റീവ് ആണ് എന്നതിന്റെ ലക്ഷണമാണ്.

പലതരം വെള്ളപ്പാണ്ടുകള്‍ ഉണ്ട്

സെഗ്മെന്റല്‍ വിറ്റിലിഗോ

കുട്ടികളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമായി കണ്ടു വരുന്ന രോഗമാണിത്.

മുക്കോസല്‍ വിറ്റിലിഗോ

വായ, ചുണ്ട്, തുടങ്ങിയ ശ്ലേഷ്മ സ്ഥരത്തെ ബാധിക്കുന്നു.

ഏക്രോഫേഷ്യല്‍ വിറ്റിലിഗോ

വിരലുകളുടെ അഗ്രങ്ങളിലും ചുണ്ടിലും ലിംഗാഗ്രത്തിലും കണ്ടു വരുന്നു. താരതമ്യേന മറ്റു തരങ്ങളെ അപേക്ഷിച്ചു നിറം തിരികെ വരാന്‍ കൂടുതല്‍ സമയം എടുക്കാനും ദീര്‍ഘകാലം ചികിത്സ വേണ്ടി വരാനും സാധ്യത കൂടുതലാണ്, സര്‍ജറിയും വേണ്ടി വന്നേക്കാം.

vittiligo vittiligo symptoms vittiligo treatment
Advertisment