തിരുവനന്തപുരം: സര്‍ക്കാര്‍ പണിത വീടെന്ന രീതിയില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ച് വികെ പ്രശാന്ത് എംഎല്‍എ. വീടിന്റെ ഉടമസ്ഥന്‍ പോസ്റ്റിന് താഴെ കമന്റിട്ടതോടെയാണ് വി.കെ. പ്രശാന്ത് എം.എല്‍.എ പോസ്റ്റ് പിന്‍വലിച്ചത്.
ലൈഫ്, നമ്മുടെ സര്‍ക്കാര്‍ എന്നായിരുന്നു ചിത്രത്തോടൊപ്പമുള്ള കുറിപ്പ്. വീട്ടുകാര്‍ വീടിന് മുന്നിലിരിക്കുന്ന ചിത്രവും, അവരുടെ പഴയ വീടിന്റെ ചിത്രവും അടങ്ങിയതായിരുന്നു പോസ്റ്റ്.
സര്‍ക്കാര്‍ തന്ന വീടല്ല, ഞങ്ങള്‍ കൂലിപ്പണി ചെയ്തുണ്ടാക്കിയ വീടാണ് എന്നായിരുന്നു യുവാവിന്റെ കമന്റ്. ചിത്രത്തിലുള്ളത് എന്റെ അച്ഛനും അമ്മയുമാണെന്നും യുവാവ് വ്യക്തമാക്കി. ഇതോടെ എംഎല്‍എ പോസ്റ്റ് പിന്‍വലിച്ചു. എംഎല്‍എ വികെ പ്രശാന്ത് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.