Advertisment

‘തുഷാര്‍ സംഭവ’ത്തോടെ പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് വ്യക്തമാക്കപെട്ടിരിക്കുന്നു ; ഇവരെല്ലാം ഒറ്റ കൈയാണ് ;  ആരോപണവുമായി വി.എം.സുധീരന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : ചെക്കു കേസില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി രംഗത്തുവന്നതോടെ പിണറായി-ബിജെപി കൂട്ടു കെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളി നടേശന്‍ എന്നു വ്യക്തമായതായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ .

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

‘തുഷാര്‍ സംഭവ’ത്തോടെ പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് ആവര്‍ത്തിച്ച് വ്യക്തമാക്ക പെട്ടിരിക്കുകയാണ്.

മുഖ്യമന്ത്രി പദവും എസ്എന്‍ഡിപി യോഗ നേതൃപദവികളും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് എങ്ങനെ ഫലപ്രദമായി ദുരുപയോഗം ചെയ്യാമെന്നും ആ കൂട്ടുകെട്ടിന്റെ ഇടപെടലുകള്‍ നമുക്ക് കാണിച്ചു തന്നു. ഇവരെല്ലാം ‘ഒറ്റ കൈ’യാണ്.

Advertisment