Advertisment

കേരളത്തിലിപ്പോള്‍ പുറത്തിറങ്ങി ഭക്ഷണം കഴിച്ചാല്‍ വീട്ടില്‍ തിരിച്ചെത്താനാകുമോ എന്ന് ഉറപ്പില്ലാത്ത സ്ഥിതി; മനുഷ്യ ജീവന് സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെടുന്നു! ആ വകുപ്പുകള്‍ പിരിച്ചുവിട്ടിരുന്നെങ്കില്‍ ആ പണമെങ്കിലും ലാഭിക്കാമായിരുന്നു - പ്രതികരണത്തില്‍ സുമിത്ത് ജോര്‍ജ്

New Update

publive-image

Advertisment

പ്രബുദ്ധ കേരളത്തിൽ ഭക്ഷ്യവിഷബാധയുടെ പേരിൽ മറ്റൊരു പെൺകുട്ടിയുടെ

ജീവിതവും ഹോമിക്കപ്പെട്ടിരിക്കുകയാണ്. സത്യത്തിൽ നമ്മുടെ കേരളത്തിൽഎന്തൊക്കെയാണ് സംഭവിക്കുന്നത് ?

ഇവിടെ നിയമം നടപ്പാക്കാൻ ആവാത്ത വിധത്തിൽ ഇവിടുത്തെ ഭരണാധികാരികൾ ഉദ്യോഗസ്ഥ മേൽക്കോയ്മയ്ക്ക് അടിമപ്പെട്ടതോ അതോ ഇവർ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൻ്റെ ആകെത്തുകയോ ...?? ഏതായാലും സാധാരണക്കാരനെ സംബന്ധിച്ച് സ്വജീവന് സംരക്ഷണം കൊടുക്കേണ്ട സർക്കാർ സംവിധാനം

ഇവിടെ പരാജയപ്പെട്ടിരിക്കുകയാണ്.

ഇവിടെ ഹെൽത്ത് ഇൻസ്പെക്ടർ എന്നുപറയുന്ന ഒരു പോസ്റ്റ് ഉണ്ടല്ലോ , ഹെൽത്ത് ഡിപ്പാർട്ട്മെൻറ്റും ഉണ്ട് പക്ഷേ എന്തിനു വേണ്ടിയാണ് എന്ന് മനസ്സിലാകുന്നില്ല. അതതു വകുപ്പിൽ കാര്യങ്ങൾ നടപ്പിലാക്കുവാൻ പോലും നിങ്ങൾക്ക് കഴിയുന്നില്ലേ എങ്കിൽ ഹാ കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ..?

ഒരാവശ്യവുമില്ലാത്ത ഇത്തരം വകുപ്പുകൾ പിരിച്ചുവിട്ടിരിന്ന് എങ്കിൽ സാമ്പത്തികലാഭം എങ്കിലും ഉണ്ടാകുമായിരുന്നൂ. ഓരോ പ്രദേശങ്ങളിലും ലൈസൻസ് സ്ലോട്ടർ ഹൗസുകൾ വേണമെന്നിരിക്കെ എവിടെയൊക്കെ അത്തരത്തിൽ ഉണ്ട് എന്ന് നമുക്കറിയാം.

ഒരു വെറ്റിനറി ഡോക്ടർ പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഒരു മൃഗത്തിനെ സ്ലോട്ടർ ചെയ്യുവാൻ

സാധിക്കുകയുള്ളൂ. അതുപോലെതന്നെ സ്ലോട്ടർ ഹൗസിന് നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ എല്ലാം പാലിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തേണ്ടതായും ഉണ്ടെന്നിരിക്കെ ഇവർ ഇതെല്ലാം കാറ്റിൽ പറത്തി സാധാരണക്കാരായ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.

ഇവിടെ നിയമങ്ങൾ ആവശ്യത്തിലധികം ഉണ്ട്. പക്ഷേ നടപ്പിലാക്കുവാൻ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം വേണം.

ഇപ്പോൾ തുടർച്ചയായി സാധാരണക്കാരുടെ ജീവൻ നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുമ്പോൾ പോലും അധികാരികൾ ഉണരുന്നില്ലെങ്കിൽ... ??

ഇതിന് എന്നു ഒരു അവസാനം ഉണ്ടാകും? തുടർച്ചയായി രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ആ സമയങ്ങളിൽ മാത്രം നടക്കുന്ന , എല്ലാകാലത്തും ജനങ്ങളുടെ കണ്ണിൽ മണ്ണിടുന്ന തരത്തിൽ ഉള്ള ചില പരിശോധനകൾ ഒഴിച്ചാൽ തുടർച്ചയായി ഇത്തരം കാര്യങ്ങളിൽ ശക്തമായ നിലപാടുകൾ എടുക്കുവാനും നിലപാടുകളിൽ ഉറച്ചു നിൽക്കാനുള്ള ആർജ്ജവം നിങ്ങൾ ഇനിയും കാണിക്കുന്നില്ലെങ്കിൽ നിങ്ങൾ അതിന് വലിയ വില കൊടുക്കേണ്ടി വരും.

സാധാരണക്കാരന്റെ ജീവിക്കുവാനുള്ള അവകാശത്തിനു മേൽ ഉള്ള കടന്നുകയറ്റമാണ്. ഇത് അവസാനിപ്പിച്ചേ തീരൂ. ഇത്തരം ആളെക്കൊല്ലും പ്രസ്ഥാനങ്ങളിൽ നിന്ന് കൈക്കൂലിയും വാങ്ങി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും ഇത് നടപ്പിലാക്കുന്ന ഹോട്ടൽ ഉടമകൾക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണം.

ഇത് മറ്റുള്ളവർക്ക് പാഠം ആകുന്ന തരത്തിൽ ഈ വിഷയത്തെ കൈകാര്യം ചെയ്യുവാൻ ഉള്ള തൻ്റേടം സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായേ മതിയാവൂ ... ഇവിടെ ജീവിക്കുവാൻ അനുവദിക്കൂ...

-സുമിത്ത് ജോർജ്‌ജ് (ബിജെപി മൈനോറിറ്റി മോർച്ച ദേശീയ നിർവാഹക സമിതിയംഗം)

Advertisment