Advertisment

വോട്ടേഴ്സ് സ്ലിപ് ബൂത്തുകളിൽ തിരിച്ചറിയൽ രേഖയായി സ്വീകരിക്കില്ല ; വോട്ട് ചെയ്യാൻ ഏതെങ്കിലും തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം , മുന്നറിയിപ്പ്

New Update

കോട്ടയം: തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടേഴ്സ് സ്ലിപ് ബൂത്തുകളിൽ തിരിച്ചറിയൽ രേഖയായി സ്വീകരിക്കില്ല. പകരം മറ്റു തിരിച്ചറിയൽ കാർഡുകൾ എന്തെങ്കിലും കൊണ്ടുവരണം.

Advertisment

publive-image

തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശമനുസരിച്ചു വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ രേഖ, ഫോട്ടോ പതിച്ച പാസ് ബുക്ക്, പാൻ കാർഡ്, സ്മാർട് കാർഡ്, തൊഴിലുറപ്പ് കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ കാർഡ്, ഔദ്യോഗിക തിരിച്ചറിയൽ രേഖ, ആധാർ കാർഡ് എന്നിവ മാത്രമാണു ബൂത്തുകളിൽ സ്വീകരിക്കുക.

ലക്ഷക്കണക്കിന് രൂപ മുടക്കി പകർപ്പ് എടുത്ത് എല്ലാ വോട്ടർമാരുടെയും വീടുകളിൽ ഉദ്യോഗസ്ഥന്മാർ എത്തിച്ചുകൊടുത്ത സ്ലിപ്പുകൾ ഫലത്തിൽ പ്രയോജനമില്ലാത്ത അവസ്ഥയിലായി.

ജീവനക്കാർക്കു പ്രത്യേക ഡ്യൂട്ടി ലീവ് അനുവദിച്ചാണ് മുഴുവൻ വോട്ടർമാരുടെയും സ്ലിപ്പുകൾ തയാറാക്കി വീടുകളിൽ എത്തിച്ചത്. മുൻ വർഷത്തെ പോലെ ഇത് തിരിച്ചറിയൽ കാർഡ് ആയി സ്വീകരിക്കുന്നില്ലെങ്കിൽ ഇത്രയും പണവും പ്രയത്നവും അനാവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Advertisment