Advertisment

വോ​ട്ട​ര്‍​മാ​രു​ടെ പേ​രു​ക​ള്‍ വെ​ട്ടി​മാ​റ്റു​ന്ന​ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ​നട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ര്‍​മാ​രു​ടെ പേ​രു​ക​ള്‍ വെ​ട്ടി​മാ​റ്റു​ന്ന​ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ ടി​ക്കാ​റാം മീ​ണ.

Advertisment

publive-image

വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ അ​ട​ക്കം ഇ​ത്ത​രം ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രോ​ടു നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ടീക്കാറാംമീണ പറഞ്ഞു.

സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു രാ​ഷ്ട്രീ​യം കാ​ണും. എ​ന്നാ​ല്‍, തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു രാ​ഷ്ട്രീ​യം പാ​ടി​ല്ല. വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി​യു​ടെ​യും മ​റ്റി​ട​ങ്ങ​ളി​ല്‍ മ​റ്റു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ടി​ക്കാ​റാം മീ​ണ അ​റി​യി​ച്ചു.

ഒ​രു ബൂ​ത്തി​ല്‍ നി​ന്ന് 25 മു​ത​ല്‍ 40 വ​രെ വോ​ട്ട​ര്‍​മാ​രെ ഒ​ഴി​വാ​ക്കി​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി വ​ട്ടി​യൂ​ര്‍​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ജ​യ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രാ​തി ന​ല്‍​കി​യ​ത്.

Advertisment