വിജയ പ്രതീക്ഷ ഏറെയാണെന്ന് വി പി സാനു ;കാല്‍ ലക്ഷം ഭൂരിപക്ഷത്തിന് ഇടതുപക്ഷം വിജയിക്കും

ന്യൂസ് ബ്യൂറോ, മലപ്പുറം
Tuesday, April 23, 2019

മലപ്പുറം:  വിജയ പ്രതീക്ഷ ഏറെയാണെന്ന് മലപ്പുറം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനു. കാല്‍ ലക്ഷം ഭൂരിപക്ഷത്തിന് ഇടതുപക്ഷം വിജയിക്കുമെന്നും സാനു പ്രതികരിച്ചു.

2006 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇത്തവണ ആവര്‍ത്തിക്കുമെന്നും സാനു പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ആ തെരഞ്ഞെടുപ്പില്‍ പരാജപ്പെട്ടിരുന്നു. ഇത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും സംഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളാഞ്ചേരി പാണ്ടികശാല ഹയാത്തുൽ ഇസ്ലാം മദ്രസയിലെ 166 ാം ബൂത്തിലാണ് സാനു വോട്ട് രേഖപെടുത്തിയത്. കുടുംബത്തോടൊപ്പമാണ് സാനു വോട്ട് ചെയ്യാനെത്തിയത്.

×