Advertisment

വിഎസിനെ അധിക്ഷേപിച്ച് പരാമര്‍ശം; കെ സുധാകരൻ എംപിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പ്രസംഗിച്ചതിന് കെ സുധാകരൻ

എംപിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി.

Advertisment

publive-image

വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്ക്കാരമാണ് വരേണ്ടത്. 90 ൽ എടുക്ക് നടക്ക് എന്ന ഒരു ചൊല്ല് മലബാറിലുണ്ട്. പത്തുകോടി ചെലവാക്കാന്‍ മാത്രം വിഎസ് എന്താണ് കേരളത്തിന് വേണ്ടിചെയ്തതെന്നായിരുന്നു കെ സുധാകരന്‍റെ വിമര്‍ശനങ്ങള്‍.

കോഴിക്കോട്ടെ പൊതു പ്രവർത്തകനായ രമിൽ ചേലമ്പ്രയാണ് നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയത്.വട്ടിയൂര്‍കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിഎസിനെതിരെ കെ സുധാകരൻ വിവാ​ദ പാരാമർശം നടത്തിയത്.

ഇന്നലെ വി കെ പ്രശാന്തിനായി വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിനിറങ്ങിയ വി എസ് അച്യുതാനന്ദൻ സുധാകരന് മറുപടി നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.

Advertisment