Advertisment

അനധികൃത സ്വത്തുസമ്പാദന കേസ്; ശിവകുമാറിന്‍റെ ബാങ്ക് ലോക്കർ തുറക്കാനായി ബാങ്കിന് വിജിലൻസ് നോട്ടീസ് നൽകും

New Update

തിരുവനന്തപുരം: മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസില്‍ അദ്ദേഹത്തിന്‍റെ ബാങ്ക് ലോക്കർ തുറ‍ന്ന് പരിശോധിക്കാനുളള നീക്കത്തിലാണ് വിജിലന്‍സ് സംഘം. ഇതിനായി ഇന്ന് ബാങ്കിന് വിജിലൻസ് നോട്ടീസ് നൽകും.

Advertisment

publive-image

ശിവകുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസ് അന്വേഷിക്കാൻ പത്തംഗ സംഘത്തെചുമതലപ്പെടുത്തിയ ശേഷമാണ് പുതിയ നീക്കം. അന്വേഷണ സംഘത്തിൽ ഓഡിറ്ററെയടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശിവകുമാർ ഉള്‍പ്പെടെ നാലു പേരുടെയും സ്വത്തു വിവരങ്ങള്‍ പ്രത്യേകമായി അന്വേഷിക്കാനാണ് തീരുമാനം.

ശിവകുമാർ സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരിൽ ബിമാനി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ഇതിനാണ് ഓഡിറ്ററെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. വിജിലൻസ് എസ് പി വി.എസ് അജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഒരു ഡിവൈഎസ്പിയും രണ്ട് സിഐമാരു പൊലീസുകാരമാണുള്ളത്.

അതേ സമയം പ്രതികളുടെ വീടുകളിൽ വിജിലന്‍സ് പരിശോധനയിൽ അനധികൃത സ്വത്തു സമ്പാദനം തെളിയിക്കാനുള്ള രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.അതിനാൽ വിശദമായ അന്വേഷണം വേണ്ടിവരുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു.

Advertisment