Advertisment

അനധികൃത സ്വത്ത് സമ്പാദന കേസ്; വി.എസ് ശിവകുമാറിനെതിരെ വിജിലന്‍സ് നാളെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും

New Update

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിനെതിരെ വിജിലന്‍സ് നാളെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. ശിവകുമാറിന് പുറമേ മൂന്ന് പേരെക്കൂടി കേസില്‍ പ്രതിചേര്‍ക്കും. ഒരു ബന്ധുവിനെയും രണ്ട് പേഴ്സണല്‍ സ്റ്റാഫിനെയുമാണ് പ്രതി ചേര്‍ക്കുകയെന്നാണ് സൂചന.

Advertisment

publive-image

തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിനാണ് അന്വേഷണ ചുമതല. ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് ആഭ്യന്തര അഡിഷനല്‍ സെക്രട്ടറിയായിരുന്നു സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറക്കിയത്.

അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയില്‍ ശിവകുമാറിന്റെ ബന്ധുക്കളും പേഴ്‌സണല്‍ സ്റ്റാഫും അടക്കം എഴുപേര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.

ഇതില്‍ ശിവകുമാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. ആരോഗ്യ-ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ബിനാമി പേരില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.

vs sivakumar case
Advertisment