Advertisment

മെട്രോ നഗരത്തില്‍ രോഗ വ്യാപനമുണ്ടായാല്‍ സ്ഥിതി രൂക്ഷമാകും; രോഗ ലക്ഷണങ്ങള്‍ മറച്ചുവെക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും; മുന്നറിയിപ്പുമായി വിഎസ് സുനില്‍കുമാര്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: എറണാകുളം ജില്ലയില്‍ നിലവില്‍ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. മെട്രോ നഗരത്തില്‍ രോഗ വ്യാപനമുണ്ടായാല്‍ സ്ഥിതി രൂക്ഷമാകുമെന്നും രോഗ ലക്ഷണങ്ങള്‍ മറച്ചുവെക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

Advertisment

publive-image

എറണാകുളം മാർക്കറ്റിലുണ്ടായ വ്യാപനം ഒരു താക്കീത് മാത്രമാണെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. എല്ലാവരും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്ന് ഉറപ്പാക്കും.

നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. രോഗലക്ഷണമുള്ളവർ അടിയന്തരമായി ആരോഗ്യപ്രവർത്തകരെ സമീപിക്കണമെന്നും ഇത് മറച്ച് വയ്ക്കുന്നത് കാര്യങ്ങൾ ഗുരുതരമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

vs sunil kumar latest news covid 19 all news
Advertisment