Advertisment

ചുരുക്കിപ്പറഞ്ഞാൽ സംഘ് പരിവാർ ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുന്ന ഇസ്ലാമോഫോബിയയെ പേടിച്ച് രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് പിൻമാറണമെന്ന്! ; സത്യത്തിൽ എജ്ജാതി ദുരന്തമാണ് കേരളത്തിന്റെ ഈ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി! ; കെ ടി ജലീലിനെതിരെ വി ടി ബൽറാം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പരിഹാസവുമായി രം​ഗത്തെത്തിയ മന്ത്രി കെ ടി ജലീലിനെതിരെ വി ടി ബൽറാം എംഎൽഎ. 'പുലിയെ പിടിക്കാന്‍ എലിമാളത്തില്‍ എത്തിയ  രാഹുല്‍ ജി, പുലിയോട് യുദ്ധം ചെയ്യേണ്ടത് എലിമാളത്തിലെത്തിയല്ല, പുലിമടയില്‍ ചെന്നാണെ'ന്നുമായിരുന്നു മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെയാണ് ബൽറാം രം​ഗത്തെത്തിയത്.

Advertisment

publive-image

ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ചുരുക്കിപ്പറഞ്ഞാൽ സംഘ് പരിവാർ ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുന്ന ഇസ്ലാമോഫോബിയയെ പേടിച്ച് രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് പിൻമാറണമെന്ന്!

സത്യത്തിൽ എജ്ജാതി ദുരന്തമാണ് കേരളത്തിന്റെ ഈ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി!

ഇത് എൽഡിഎഫിന്റെ ഔദ്യോഗികമായ അഭിപ്രായം ആണോ എന്ന് ഇനി വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ്. എൽഡിഎഫ് കൺവീനറുടെ കാര്യം ഏതായാലും ചോദിക്കുന്നില്ല.

Advertisment