Advertisment

ഒരാൾ മനപൂർവ്വം കുത്തിത്തിരുപ്പ് വർത്തമാനം പറയുമ്പോൾ ''താനാരുവാ?" എന്ന് തിരിച്ച് ചോദിക്കുന്നത് കേരളത്തിൻ്റെ പൊതുരീതിയാണ്‌; 'ചെത്തുകാരൻ്റെ മകൻ" ഇരവാദം ആവശ്യത്തിനും അനാവശ്യത്തിനും സ്ഥിരമായി ഉന്നയിക്കുന്നത് സാമാന്യം നല്ല ബോറാണെന്ന് വി.ടി ബൽറാം

New Update

എംഎസ്എഫ് നേതാവ് മുഖ്യമന്ത്രി പിണറായി വിജയനെ താൻ എന്ന് വിളിച്ച സംഭവത്തിൽ പ്രതികരണവുമായി വി.ടി ബൽറാം എംഎൽഎ. ഒരാൾ മനപൂർവ്വം കുത്തിത്തിരുപ്പ് വർത്തമാനം പറയുമ്പോൾ ''താനാരുവാ?" എന്ന് തിരിച്ച് ചോദിക്കുന്നത് കേരളത്തിൻ്റെ പൊതുരീതിയാണെന്ന് വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

Advertisment

publive-image

''ചെത്തുകാരൻ്റെ മകൻ" ഇരവാദം ആവശ്യത്തിനും അനാവശ്യത്തിനും സ്ഥിരമായി ഉന്നയിക്കുന്നത് സാമാന്യം നല്ല ബോറാണെന്നും വി.ടി ബൽറാം പറഞ്ഞു.

വി.ടി ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

"ഈ 'ചെത്തുകാരൻ്റെ മകൻ' ഇരവാദം ആവശ്യത്തിനും അനാവശ്യത്തിനും സ്ഥിരമായി ഉന്നയിക്കുന്നത് സാമാന്യം നല്ല ബോറാണ്. ജാതീയതയേയും വരേണ്യതയേയും നോർമലൈസ് ചെയ്യുന്നതിന് മാത്രമേ അത് ഇടവരുത്തുകയുള്ളൂ.

ഈ ''ചെത്തുകാരൻ്റെ മകൻ" ഇരവാദം ആവശ്യത്തിനും അനാവശ്യത്തിനും സ്ഥിരമായി ഉന്നയിക്കുന്നത് സാമാന്യം നല്ല ബോറാണ്. ജാതീയതയേയും...

ഒരാൾ മനപൂർവ്വം കുത്തിത്തിരുപ്പ് വർത്തമാനം പറയുമ്പോൾ ''താനാരുവാ?" എന്ന് തിരിച്ച് ചോദിക്കുന്നത് കേരളത്തിൻ്റെ പൊതുരീതിയാണ്. അതിന് മലബാർ എന്നോ തിരുവിതാംകൂർ എന്നോ ഹിന്ദു എന്നോ മുസ്ലിം എന്നോ കൃസ്ത്യൻ എന്നോ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല.

'അധിപൻ' സിനിമയിലെ മോഹൻലാലിൻ്റെ ഫോൺ വിളി മീം ഉപയോഗിച്ചാണ് പിണറായി വിജയൻ്റെ ഇന്നലത്തെ പ്രസ്താവനയോട് പലരും പ്രതികരിച്ചത്. അതിലൊന്നും കാണാത്ത അപാകത ഒരു യുവ മുസ്ലിം വനിതാ നേതാവിൻ്റെ വാക്കുകളിൽ മാത്രം ചികഞ്ഞെടുക്കുന്നതാണ് യഥാർത്ഥ കുത്തിക്കഴപ്പ്." - ഇതാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.

vt balram FB post vt balram fb post
Advertisment