Advertisment

2017 ൽ ഒരു ഗുഹയിൽ സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ഒരു ജീവിയുടെ സൂചി പോലെ നീണ്ടുകൂര്‍ത്ത പല്ല്‌ റബ്ബർ കയ്യുറകളിലൂടെ കടന്നുപോയി; വുഹാനിലെ ഗവേഷകന് കോവിഡ് ബാധിച്ച വവ്വാലുകളുടെ കടിയേറ്റിരുന്നതായി റിപ്പോർട്ട്

New Update

ബീജിംഗ്: കൊറോണ വൈറസ് ബാധിച്ച വവ്വാലുകളുടെ ആവാസ കേന്ദ്രമായ ഗുഹയിൽ സാമ്പിളുകൾ ശേഖരിക്കുമ്പോൾ കടിയേറ്റതായി ചൈനയിലെ വുഹാൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ.

Advertisment

publive-image

2017 ൽ ഒരു ഗുഹയിൽ സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ഒരു ജീവിയുടെ സൂചി പോലെ നീണ്ടുകൂര്‍ത്ത പല്ല്‌ റബ്ബർ കയ്യുറകളിലൂടെ കടന്നുപോയതായി ഒരു ഗവേഷകൻ പറഞ്ഞതായി ഞായറാഴ്ച പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2017ൽ സംപ്രേക്ഷണം ചെയ്തതും ഒരു ചൈനീസ് ടെലിവിഷൻ അംഗം ഷൂട്ട് ചെയ്തതുമായ ഫൂട്ടേജുകളിൽ ജീവനക്കാർ കയ്യുറകളില്ലാതെ വവ്വാലുകൾ കൈകാര്യം ചെയ്യുന്നതും മാസ്കുകൾ ഇല്ലാതെ വൈറസുകളെ നിരീക്ഷിക്കുന്നതും കാണാം. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു. എച്ച്. ഒ) സുരക്ഷാ നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളായിരുന്നു ഇവയെല്ലാം.

വുഹാനിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് ബീജിംഗുമായി മാസങ്ങൾ നീണ്ട തർക്കത്തെത്തുടർന്ന് കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയെ സംബന്ധിച്ചിടത്തോളം ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ നിർണ്ണായകമാണ്.

കൊറോണ വൈറസ് മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ച് ഏറെക്കാലമായി കാത്തിരുന്ന അന്വേഷണത്തിനായി ലോകാരോഗ്യ സംഘടനയുടെ 13 ഓളം അന്താരാഷ്ട്ര വിദഗ്ധർ വ്യാഴാഴ്ച (ജനുവരി 14) വുഹാനിലെത്തിയിരുന്നു

covid 19 covid 19 bats
Advertisment