Advertisment

ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വൈറ്റില മേല്‍പാലത്തിലെ ബാരിക്കേഡ് നീക്കി‌ വാഹനങ്ങള്‍ കയറിയ സംഭവം: പാലം തുറന്നു കൊടുത്തത് വി ഫോര്‍ കൊച്ചി എന്ന സംഘടനയെന്ന് റിപ്പോർട്ട്: സംഘടനയുടെ കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി

New Update

publive-image

Advertisment

കൊച്ചി: ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ വൈറ്റില മേല്‍പാലത്തില്‍ ബാരിക്കേഡ് നീക്കി‌ വാഹനങ്ങള്‍ കയറി. ഇന്നലെ രാത്രി ഏഴ് മണിയോടെ ചിലര്‍ ബാരിക്കേഡ് തുറന്ന് ആലപ്പുഴ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. മറുവശം അടച്ചിരുന്നതിനാല്‍ വാഹനങ്ങള്‍ പാലത്തില്‍ കുരുങ്ങി. ഇത് വലിയ ​ഗതാ​ഗതകുരുക്കിനാണ് വഴിവച്ചത്.

കാറുകളും ലോറികളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അര മണിക്കൂറോളമാണ് പാലത്തില്‍ കുരുങ്ങിയത്. പാലത്തില്‍ അതിക്രമിച്ചു കടന്നതിനു 10 വാഹന ഉടമകള്‍ക്കെതിരെ മരട് പൊലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പിന്റെ പരാതിയിലാണ് കേസ്.

വി ഫോര്‍ കൊച്ചി എന്ന സംഘടനയാണു പാലം തുറന്നു കൊടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഘടനയുടെ കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി.

Advertisment