Advertisment

ഉദ്ഘാടനം ചെയ്യാത്ത വൈറ്റില മേല്‍പ്പാലത്തിലേക്ക് അജ്ഞാതര്‍ വാഹനങ്ങള്‍ കടത്തിവിട്ടു; പാലത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ പൊലീസ് ബലമായി തിരിച്ചിറക്കി: ചെറുവാഹനങ്ങളും ലോറികളും ഉദ്ഘാടനം ചെയ്യാത്ത പാലത്തിൽ കുടുങ്ങിക്കിടന്നു: അജ്ഞാതർ ബാരിക്കേഡ് നീക്കിയത് ഗതാഗതത്തിരക്കേറിയ സമയത്ത് :പാലം തുറന്നുകൊടുത്തവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി

New Update

കൊച്ചി: ഉദ്ഘാടനം ചെയ്യാത്ത വൈറ്റില മേൽപ്പാലത്തിലേക്ക് അജ്ഞാതർ വാഹനങ്ങൾ കടത്തിവിട്ടു. ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്ന് വന്ന വാഹനങ്ങളാണ് പാലത്തിന്റെ തുടക്കത്തിലെ ബാരിക്കേഡ് മാറ്റി കടത്തിവിട്ടത്.

Advertisment

publive-image

പാലത്തിൽ കുടുങ്ങിയ വാഹനങ്ങൾ പൊലീസ് ബലമായി തിരിച്ചിറക്കി. ആലപ്പുഴ ഭാഗത്തുനിന്ന് വന്ന ചെറുവാഹനങ്ങളും ലോറികളുമാണ് ഉദ്ഘാടനം ചെയ്യാത്ത വൈറ്റിലപ്പാലത്തിൽ ഇങ്ങനെ കുടുങ്ങിക്കിടക്കുന്നത്.

ഗതാഗതത്തിരക്കേറിയ സമയത്ത് ബാരിക്കേഡ് നീക്കി വാഹനങ്ങൾക്ക് പാലത്തിലേക്ക് കയറാൻ ചിലർ അവസരമൊരുക്കി. പാലം ഗതാഗതത്തിന് തുറന്നുനൽകിയിട്ടില്ലെന്ന് ആലോചിക്കാതെ വിമാനത്താവളത്തിലേക്ക് പോകാനുള്ളവരടക്കം മേൽപ്പാലത്തിൽ കയറി.

മറുവശത്തെ ബാരിക്കേഡിന് മുന്നിൽ വാഹനങ്ങളെല്ലാം കുടുങ്ങി. ഇതോടെ നടപടിയെടുക്കുമെന്ന് പൊലീസ് കർശന നിലപാടെടുത്തു. വണ്ടികൾ മുഴുവൻ തിരികെ ഇറക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. വാഹനങ്ങളെല്ലാം അരമണിക്കൂറിലധികം കുടുങ്ങിക്കിടന്ന ശേഷമാണ് പ്രശ്നം പരിഹരിച്ചത്. പാലം തുറന്നുകൊടുത്തവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

Advertisment