Advertisment

രണ്ട് കുപ്പി വെള്ളത്തിന് ഏഴ് ലക്ഷം രൂപ ടിപ്പ്!

New Update

രണ്ട് കുപ്പി വെള്ളത്തിന് ഏഴ് ലക്ഷം രൂപ ടിപ്പ്!

Advertisment

ന്യൂയോര്‍ക്ക്: രണ്ട് കുപ്പി വെള്ളം കൊണ്ടുതന്ന വെയിറ്റര്‍ക്ക് ഏഴ് ലക്ഷത്തോളം രൂപ ടിപ്പ് നല്‍കി യൂwater ട്യൂബ് താരം.

അമേരിക്കയിലെ നോര്‍ത്ത് കരോളീനയിലെ ഗ്രീന്‍വില്ലെയിലെ സപ് ഡോഗ്‌സ് ഭക്ഷണശാലയിലാണ് സംഭവം. മിസ്റ്റര്‍ ബീസ്റ്റ് എന്ന യൂട്യൂബ് താരമാണ് അലൈന കസ്റ്റര്‍ എന്ന വെയിറ്റര്‍ക്ക് വലിയ തുക ടിപ്പ് നല്‍കി ശ്രദ്ധേയയായത്.

രണ്ട് കുപ്പി വെള്ളം വാങ്ങിയ ബീസ്റ്റ് 'സ്വാദിഷ്ഠമായ വെള്ളത്തിന് നന്ദി' എന്ന് കുറിച്ച ശേഷമാണ് താരം പണം ടിപ്പായി വച്ചത്. അതേസമയം, പണ കെട്ട് കണ്ട് ആദ്യം അമ്പരന്നെന്നും ആരെങ്കിലും മറന്ന് വച്ചതാകാമെന്നാണ് കരുതിയതെന്നും അലൈന പറയുന്നു.

റിസോര്‍ട്ട് ജീവനക്കാരന് ഇരുപത് ലക്ഷത്തോളം രൂപ ടിപ്പ് നല്‍കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയു൦ ഇതിനു മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

യുട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയയായ മിസ്റ്റര്‍ ബീസ്റ്റിന് 89 ലക്ഷത്തിലധികം സബ്സ്ക്രൈബര്‍മാരുണ്ട്. പണം ലഭിക്കുമ്പോഴുള്ള അലൈനയുടെ ഭാവം രണ്ട് ഫോട്ടോഗ്രാഫര്‍മാരെ വച്ച് പകര്‍ത്തിയ ബീസ്റ്റ് അവര്‍ക്കൊപ്പം സന്തോഷം പങ്കിടാനും എത്തി.

സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടിയാണ് വന്‍ തുക ടിപ്പ് നല്‍കിയ യുട്യൂബ് താരത്തിന് ലഭിക്കുന്നത്.

Advertisment