Advertisment

ധര്‍മ്മടത്ത് ജയിച്ചാല്‍ നിയമസഭയ്ക്ക് അകത്ത് സമരം തുടങ്ങുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; ഇല്ലെങ്കില്‍ പുറത്ത് സമരം നടത്തും, യുഡിഎഫ് പിന്തുണ സ്വീകരിക്കും

New Update

publive-image

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് വിജയിച്ചാല്‍ നിയമസഭയ്ക്ക് അകത്ത് സമരം തുടങ്ങുമെന്നും അല്ലെങ്കില്‍ പുറത്ത് സമരം നടത്തുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. വാളയാര്‍ സമര സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരം. യു.ഡി.എഫ്. സ്വതന്ത്രയാകില്ല. യു.ഡി.എഫ്. പിന്തുണ കിട്ടിയാല്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരേ ശബ്ദം ഉയര്‍ത്താന്‍ കിട്ടുന്ന അവസരമാണിത്. മക്കളുടെ നീതിക്കുവേണ്ടിയാണ് പിണറായി വിജയനെതിരേ മത്സരിക്കുന്നതെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

Advertisment