Advertisment

തൊടുപുഴ നഗരസഭയിൽ വാർഡടിസ്ഥാനത്തിൽ കോവിഡ് വാക്‌സിനേഷൻ നടത്താൻ ഇടുക്കി ജില്ലാ കളക്ടറുടെ നിർദ്ദേശം. നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

New Update

publive-image

Advertisment

തൊടുപുഴ: തൊടുപുഴ നഗരസഭയിൽ മുമ്പ് വാർഡടിസ്ഥാനത്തിലായിരുന്നു വാക്‌സിനേഷൻ നടപ്പിലാക്കിയിരുന്നത്. എന്നാൽ അതിൽ മാറ്റം വരുത്തി സ്പോട്ട് രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയതിലൂടെ വാക്‌സിൻ സെന്ററുകളിൽ വലിയ തിക്കും തിരക്കും ഉണ്ടാവുകയും രോഗം പകരാൻ ഇടയാകുകയും ചെയ്തതായി വ്യാപകമായ ആക്ഷേപം ഉണ്ടാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ ഓഫീസിനു മുന്നിൽ സത്യാഗ്രഹം അനുഷ്ഠിക്കുകയും ചെയ്തു.

നഗരസഭാ പ്രദേശത്ത് നിലവിലുള്ള വാക്‌സിനേഷൻ സെന്ററുകൾ നിലനിർത്തുകയും കൂടുതൽ മേഖലകളിൽ പുതിയ സെന്ററുകൾ ആരംഭിക്കുകയും ചെയ്യണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു.

കാരിക്കോട് നൈനാർ പള്ളി ഓഡിറ്റോറിയത്തിൽ നിലവിലുണ്ടായിരുന്ന വാക്‌സിനേഷൻ സെന്റർ പ്രവർത്തിച്ചിരുന്നത് റദ്ധാക്കിയത് വളരെയേറെ അസൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെതന്നെ പാറക്കടവിൽ നിലവിലുള്ള സെന്റർ നിർത്തലാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഈ നടപടികളിൽ പ്രതിപക്ഷ കൗൺസിലർമാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

നിലവിലുള്ള വാക്‌സിനേഷൻ സെന്ററുകൾക്ക് പുറമേ തൊടുപുഴ ടൗൺ, കാരിക്കോട് നൈനാർ പള്ളി ആഡിറ്റോറിയം, കാഞ്ഞിരമറ്റം എന്നിവടങ്ങളിൽ കൂടി പുതിയ വാക്‌സിനേഷൻ സെന്ററുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ 27 രാവിലെ പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തും.

പാറക്കടവിലെയും കരിക്കോട്ടേയും സെന്ററുകൾ നിർത്തലാക്കാനുള്ള നടപടിക്ക് നഗരസഭാ ചെയർമാനും കൂട്ടുനിൽക്കുന്നത് നിർഭാഗ്യകരമാണ്. പഞ്ചായത്തുകളിൽ കോവിഡ് വാക്‌സിനേഷന് ആവശ്യമായ സെന്ററുകൾ അനുവദിച്ച്‌ സുഗമമായി മുന്നോട്ട് പോകുമ്പോൾ നഗരസഭയിൽ പ്രവർത്തനങ്ങൾ താളം തെറ്റിയിരിക്കുകയാണെന്ന് അവർ ആരോപിച്ചു.

Advertisment