Advertisment

സഹപ്രവര്‍ത്തകനില്‍ നിന്ന് ജാതി അധിക്ഷേപം; വാര്‍ഡ് മെമ്പര്‍ രാജിവെച്ചു

New Update

കോഴിക്കോട്: ജാതി അധിക്ഷേപം നേരിട്ട വാര്‍ഡ് മെമ്പര്‍ രാജിവെച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സിപിഎം മെമ്പറായ കെ.എസ് അരുണ്‍ കുമാര്‍ ആണ് രാജിക്കത്ത് നല്‍കിയത്. സഹ വാര്‍ഡ് മെമ്പര്‍ ജാതീയമായി അധിക്ഷേപിച്ചതിലും ഇതില്‍ പാര്‍ട്ടിയുടെ നടപടി ഉണ്ടാകാത്തതിലും പ്രതിഷേധിച്ചാണ് മെമ്പര്‍ സ്ഥാനം രാജിവെച്ചത്.

Advertisment

publive-image

മാനസികമായി ഉള്‍ക്കൊള്ളാന്‍ പറ്റാത്തതുകൊണ്ടാണ് രാജിവെക്കുന്നതെന്ന് അരുണ്‍ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സഹ മെമ്പര്‍ ജാതിപരമായി അധിക്ഷേപിച്ചതായും ഇക്കാര്യത്തില്‍ സ്വന്തം പാര്‍ട്ടിയുടെ നേതാവ് തള്ളിപ്പറഞ്ഞതായും അദ്ദേഹം പറയുന്നു.

വോട്ടര്‍മാര്‍ ക്ഷമിക്കണം. മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തത് കൊണ്ടാണ്... സഹ മെമ്പര്‍ ജാതിപരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാര്‍ട്ടിയുടെ നേതാവ് മേല്‍വിഷയത്തില്‍ തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാന്‍ മെമ്ബര്‍ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കി. മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തതു കൊണ്ടാണ്. ദയവു ചെയ്തു ക്ഷമിക്കണം. ഈ ലോകത്ത് ഞാന്‍ ജനിക്കാന്‍ പോലും പാടില്ലായിരുന്നു, ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

wardmember resignation
Advertisment