Advertisment

വൈദ്യുതി നിരക്കിനു പിന്നാലെ സംസ്ഥാനത്ത് ശുദ്ധജലത്തിനും നിരക്കു കൂട്ടാൻ ശുപാർശ; ഗാർഹിക ഉപഭോക്താക്കൾക്ക് ലീറ്ററിന് ഒരു പൈസ വർധിപ്പിക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: വൈദ്യുതി നിരക്കിനു പിന്നാലെ സംസ്ഥാനത്ത് ശുദ്ധജലത്തിനും നിരക്കു കൂട്ടാൻ ശുപാർശ. ഗാർഹിക ഉപഭോക്താക്കൾക്ക് ലീറ്ററിന് ഒരു പൈസ വർധിപ്പിക്കാനാണ് ജല അതോറിറ്റിയുടെ നിർദേശം.

publive-image

ഗാർഹികേതര, വ്യവസായ കണക‍്ഷനുകൾക്കും നിരക്കു വർധിപ്പിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വർധന അനിവാര്യമാണെന്നും ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനു നൽകിയ ശുപാർശയിൽ പറയുന്നു. അതേസമയം, സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Advertisment