Advertisment

വാട്ടർ അതോറിറ്റി ജീവനക്കാർ പ്രതിഷേധിച്ചു

New Update

publive-image

Advertisment

തൊടുപുഴ: കേരളവാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടിയിലെ എല്ലാ വിഭാഗം ജീവനക്കാരുടെയു० ജോലിയെ ഗ്രസിക്കുന്ന വിവിധങ്ങളായ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ തൊടുപുഴ പിഎച്ച്ഡിവിഷൻ ആഫീസിനുമുമ്പിൽ നടന്ന പ്രതിഷേധ യോഗം ഡിസിസി സെക്രട്ടറി ടി ജെ പീറ്റർ ഉദ്ഘാടന०ചെയ്തു.

അശാസ്ത്രീയവു० ആനുപാതികമല്ലാത്തതുമായ രീതിയിൽ നടക്കുന്ന പുന:സ०ഘടനയുടെ പേരിൽ ജീവനക്കാരെ അനധികൃതമായി സ്ഥലം മാറ്റുക, മാനദണ്ഠങ്ങൾ പാലിക്കാതെ ക്ലറിക്കൽ ജീവനക്കാരുടെ തസ്തികകൾ ഇല്ലാതാക്കുക, അതുവഴി അമിതജോലിഭാര० അടിച്ചേൽപ്പിച്ച് മാനസികമായി ബുദ്ധിമുട്ടിക്കുക, ലാസ്റ്റ്ഗ്രേഡ് ജീവനക്കാരെ അവരുടെ സമ്മതം കൂടാതെ മറ്റു ജോലികൾക്ക് ഉപയോഗിക്കുക, മാനേജ്മെന്റിന്റെ ജീവനക്കാരോടുള്ള അധാർമികമായ പെരുമാറ്റശൈലി തുടങ്ങി ജീവനക്കാരുടെ സ്ഥലം മാറ്റത്തിൽ കാട്ടുന്ന അനീതീയു० അഴിമതിയും ഭരണപക്ഷയൂണിയനോടുള്ള പ്രീണനവു० മൂലം ഇതരജീവനക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയവ യോഗത്തിൽ സ०ഘാടകർ ചൂണ്ടിക്കാട്ടി.

സംസ്ഥാന ജില്ലാ യൂണിറ്റ് ഭാരവാഹികളു० പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളു० പ്രതിഷേധയോഗത്തിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി റ്റിജി ജോസഫ് സ്വാഗതപ്രസ०ഗ० നടത്തിയ യോഗത്തിന് യൂണിറ്റ് സെക്രട്ടറി ബിനോയി അഗസ്റ്റ്യൻ നന്ദി പറഞ്ഞു. കേന്ദ്ര കമ്മറ്റി അംഗങ്ങളായ സിൽബി സണ്ണി, പി ജി സജി, ജില്ലാ വൈസ്പ്രസിഡന്റ് എൻ രാധാകൃഷ്ണൻ, യൂണിറ്റ് പ്രസിഡണ്ട് ബിനീഷ് ജോൺ എന്നിവർ ആശംസകൾ നേർന്നു.

thodupuzha news
Advertisment