Advertisment

മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു; തീക്കോയിയിലും തലനാട്ടിലും മണ്ണിടിച്ചില്‍

New Update

publive-image

Advertisment
പ്രതീകാത്മക ചിത്രം

കോട്ടയം: മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. തലനാട് പഞ്ചായത്ത് ചാമപ്പാറയിൽ ആളുകളെ മാറ്റി. തീക്കോയിയിലും തലനാട് പഞ്ചായത്തിലും മണ്ണിടിച്ചില്‍ ഉണ്ടായതിനു പിന്നാലെയാണ് ജലനിരപ്പ് ഉയർന്നത്. നദീതീരത്തുള്ള വീടുകളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. ചാമപ്പാറ ഭാഗത്താണ് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നത്.

തീക്കോയി വെള്ളികുളം റൂട്ടിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വീടുകളിൽ വെള്ളം കയറുമോ എന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്. തലനാട് അടുക്കം മേഖലയില്‍ ബുധനാഴ്ച രാത്രി എട്ടരയോടെയും തീക്കോയി കാരികാട് (ഇഞ്ചപ്പാറ) മേഖലയില്‍9.30നുമാണ് മണ്ണിടിഞ്ഞത്.

Advertisment