വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും വൈറലായി മഴ പ്രണയം; കാണാം മലയാളിയെ ഞെട്ടിച്ച ആ മഴചിത്രങ്ങള്‍

Tuesday, August 7, 2018

Rain photography viral

കഴിഞ്ഞ ചില ദിവസങ്ങളായി വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും വൈറലായി പെയ്തിറങ്ങുന്ന മഴ ഫോട്ടോകള്‍ ഉണ്ട്. മഴയത്ത് പ്രണയനിമിഷങ്ങള്‍ ആഘോഷിക്കുന്ന മുസ്ലീം ദമ്പതികള്‍. ഡിഫറന്‍റ് പോയന്‍റിന് വേണ്ടി അനീഷ് ത്രിത്തല്ലൂര്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വ്യത്യസ്തമായി വെഡ്ഡിംഗ് ഫോട്ടോഗ്രാഫി ചെയ്യണം എന്ന ആഗ്രഹമാണ് ഇത്തരം ഒരു ഫോട്ടോകള്‍ക്ക് പിന്നില്‍

രണ്ട് ആഴ്ച മുന്‍പ് എടുത്ത ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. നിരവധി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും വൈറലായ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നു എന്നും ഇദ്ദേഹം പറയുന്നു.  അയിഷ ഷറൂക്ക് എന്നീ ദമ്പതികളാണ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന്‍റെ മേയ്ക്കിംഗ് വീഡിയോയും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.

×