Advertisment

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികുട്ടികള്‍ക്ക് നേരെ ന​ഗ്നതാ പ്രദര്‍ശനം നടത്തി അസഭ്യം പറഞ്ഞു: വയനാട് മീനങ്ങാടിയിൽ സ്ത്രീ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

വയനാട്; പ്രായപൂർത്തിയാകാത്ത പെൺകുട്ടികുട്ടികൾക്ക് നേരെ ന​ഗ്നതാ പ്രദർശനം നടത്തിയ കേസിൽ സ്ത്രീ അറസ്റ്റിൽ. വയനാട് മീനങ്ങാടി സിസിയിലാണ് സംഭവമുണ്ടായത്. പള്ളി കടവിൽ പ്രേമയെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് നടപടി.

12, 13 വയസ്സുള്ള വിദ്യാർത്ഥിനികൾക്ക് നേരെ പ്രേമ ന​ഗ്നത പ്രദർശനം നടത്തുകയും അസഭ്യം പറയുകയുമായിരുന്നു. കുട്ടികളുടെ വീടിന് സമീപത്താണ് പ്രേമയും താമസിക്കുന്നത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രേമയെ കോടതി റിമാൻഡ് ചെയ്തു. രണ്ടാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Advertisment