Advertisment

കൊറോണ ഭീതിയില്‍ വയനാട്ടില്‍ പഠനയാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി: രോഗലക്ഷണങ്ങളുമായി 42 പേർ ജില്ലയില്‍ നിരീക്ഷണത്തില്‍

New Update

കല്‍പ്പറ്റ: കൊറോണ ഭീതിയില്‍ വയനാട്ടില്‍ പഠനയാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കൊറോണ വൈറസ് ബാധയുടെ രോഗലക്ഷണങ്ങളുമായി 42 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

Advertisment

publive-image

അതിനിടെ മൂന്ന് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൊറോണ വൈറസ് രോഗബാധയെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്ംസ്ഥാനത്ത് ഒന്നടങ്കം രോഗബാധയുടെ ലക്ഷണങ്ങളുമായി 2239 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതില്‍ 84പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ശൈലജ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് പെരുമാറിയ 82 പേര്‍ സംസ്ഥാനത്തുണ്ട്. ആളുകള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിക്കണമെന്നും കൂടുതല്‍ ജാഗ്രതവേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 14 ജില്ലകളിലും ജാഗ്രതാസമിതിയെ നിയോഗിച്ചു. നിര്‍ദേശം ലംഘിക്കുന്നതിനെ കുറ്റകൃത്യമായി കണക്കാക്കേണ്ടി വരുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Advertisment