Advertisment

വയനാട് ജില്ലയിൽ ഇന്ന് 46 പേര്‍ക്ക് കൊവിഡ്; 44 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ

New Update

കൽപ്പറ്റ: വയനാട്ടിൽ ഇന്ന് 46 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 44 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അഞ്ച് പേർക്ക് ഇന്ന് രോഗമുക്തി നേടാനായി. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 670 ആയി. ജില്ലയിൽ ഇതുവരെ 318 പേർ രോഗ മുക്തരായി. ഒരാൾ മരണപ്പെട്ടു. നിലവിൽ 351 പേരാണ് ചികിത്സയിലുള്ളത്.

Advertisment

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ- രണ്ട്, വാളാട് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- 31, ആരോഗ്യ പ്രവർത്തകർ- മൂന്ന്, ബത്തേരി സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് -ഒന്ന്, കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി വന്നത്- അഞ്ച്, നൂൽപ്പുഴ സമ്പർക്കം-ഒന്ന്, നാർക്കോട്ടിക് സെൽ ജീവനക്കാരൻ-ഒന്ന്, ഉറവിടം അറയാത്തവർ-രണ്ട്.

ഗുണ്ടൽപേട്ട് പോയിവന്ന പൊഴുതന സ്വദേശി (47), ബാംഗ്ലൂരിൽ നിന്നും വന്ന എടവക സ്വദേശി (33) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ.വാളാട് സമ്പർക്കത്തിലുള്ളവർ: വാളാട് സ്വദേശികളായ മൂന്ന് കുട്ടികളടക്കം 11 പുരുഷന്മാരും 15 സ്ത്രീകളും, വെള്ളമുണ്ട സ്വദേശികളായ രണ്ടുപേർ (56, 46), കരിങ്കുറ്റി സ്വദേശികളായ രണ്ടുപേർ(49, 15), എടവക സ്വദേശി (71).

>നൂൽപ്പുഴ സ്വദേശിയുടെ സമ്പർക്കത്തിലുള്ള വടുവഞ്ചാൽ സ്വദേശി (35), കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി വന്ന വാരാമ്പറ്റ സ്വദേശികളായ രണ്ട് സ്ത്രീകളും (39, 15), മൂന്നു പുരുഷന്മാരും (19, 43, 27), പനമരം സ്വദേശികളായ രണ്ട് ആംബുലൻസ് ഡ്രൈവർമാർ (50, 29), കോഴിക്കോട് സ്വകാര്യ ആശുപത്രി ജീവനക്കാരി മുള്ളൻകൊല്ലി സ്വദേശി (25), ബത്തേരി സ്വകാര്യ സ്ഥാപനത്തിലെ സമ്പർക്കത്തിൽ പെട്ട ചെതലയം സ്വദേശി (22), നാർക്കോട്ടിക് സെല്ലിലെ ജീവനക്കാരനായ വരദൂർ സ്വദേശി (33), പനി മൂലം ആശുപത്രിയിൽ ചികിത്സക്കെത്തിയ മാനന്തവാടി സ്വദേശി (41), തൃശ്ശിലേരി സ്വദേശി (67) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായ മറ്റുള്ളവർ.

Advertisment