Advertisment

ഷെഹല പാമ്പു കടിയേറ്റയുടന്‍ മതിയായ ചികിത്സ കിട്ടാതെ മരിച്ച വയനാട്ടിലെ മൂന്നാമത്തെ വിദ്യാര്‍ത്ഥി ; ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1998 ഒക്ടോബര്‍ 27ന് ; സ്‌കൂളില്‍ വച്ച് പാമ്പുകടിച്ച സന്ദേശിനെ ആശുപത്രിയിലെത്തിക്കാതെ അന്നും അവഗണിച്ചത് അധ്യാപകര്‍ തന്നെ

New Update

കല്‍പറ്റ : വയനാട്ടില്‍ പാമ്പുകടിയേറ്റ ഉടന്‍ ചികിത്സ കിട്ടാതെ മരിച്ച മൂന്നാമത്തെ വിദ്യാര്‍ത്ഥിയാണ് ഷഹല . രണ്ടു പതിറ്റാണ്ടിനിടെയാണ് ഷെഹ്‌ല ഉള്‍പ്പെടെ 3 വിദ്യാര്‍ഥികളുടെ വിയോഗമുണ്ടായത്.

Advertisment

publive-image

1998 ഒക്ടോബര്‍ 27 നാണ് ആദ്യത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്‌ .പനമരം ക്രൈസ്റ്റ് ദ കിങ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന സന്ദേശിനെ സ്കൂളിനോട് ചേര്‍ന്നുള്ള സ്ഥലത്തു കളിച്ച് കെ‍ാണ്ടിരിക്കെയാണ് പാമ്പ് കടിച്ചത്.

കടിയേറ്റപ്പോള്‍ തന്നെ സഹപാഠികള്‍ സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും അവര്‍ ഗൗരവമായി കാണുകയോ ചികില്‍സയ്ക്ക് വേണ്ട നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന് ക്ലാസില്‍ എഴുതിക്കൊണ്ടിരിക്കെ സന്ദേശിന് തലകറക്കമുണ്ടായി. അതിന് ശേഷവും എറെ നേരം കഴിഞ്ഞാണ് പനമരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെങ്കിലും വഴി മധ്യേ കുട്ടി മരണത്തിന് കീഴടങ്ങി.

2006 ജനുവരി 15 നാണ് രണ്ടാമത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്‌ .മാനന്തവാടി ഹില്‍ബ്ലൂം സ്കൂളില്‍ നാലാംക്ലാസില്‍ പഠിക്കുമ്പോഴാണ് അമലിനു പാമ്പിന്റെ കടിയേറ്റത്. ഒഴക്കോടി ചെറുപുഴയിലെ വീട്ടില്‍ രാവിലെ മതില്‍ ചവിട്ടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ പാമ്പ് കടിക്കുകയായിരുന്നു.

ഉടന്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നൈറ്റ് ഡ്യുട്ടി കഴിഞ്ഞ് പോകാന്‍ നീക്കുകയാണെന്ന കാര്യം പറഞ്ഞ് ഡോക്ടര്‍ അമല്‍രാജിനെ നോക്കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം.

ആന്റിവെനം നല്‍കാനും തയ്യറായില്ല. അര മണിക്കൂറിന് ശേഷം ഡ്യൂട്ടിക്ക് എത്തിയ അടുത്ത ഡോക്ടര്‍ ചികിത്സ ല്‍കിയപ്പോഴേയ്ക്കും അമല്‍രാജ് മരണത്തിന് കീഴടങ്ങിയിരുന്നു. ആരോപണ വിധേയനായ ഡോക്ടര്‍ക്കെതിരെ വന്‍ പ്രതിഷേധമുണ്ടായി.

Advertisment