Advertisment

കൽപ്പറ്റ മണ്ഡലത്തിൽ ഇറക്കുമതി സ്ഥാനാർത്ഥികൾ വേണ്ട; നേതൃത്വം സ്ഥാനാർഥികളെ ഇറക്കുമതി ചെയ്താൽ ഡിസിസി പിരിച്ചുവിടണമെന്ന് കാട്ടി ജില്ലയിൽ പോസ്റ്ററുകൾ

New Update

വയനാട് : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് കോൺ​ഗ്രസ് കമ്മറ്റിയിൽ കലാപക്കൊടി. കൽപ്പറ്റ മണ്ഡലത്തിൽ ഇറക്കുമതി സ്ഥാനാർത്ഥികൾ വേണ്ടെന്ന് കാട്ടി ജില്ലയിൽ പോസ്റ്ററുകൾ ഉയർന്നു.

Advertisment

publive-image

വയനാട് ഡിസിസി യുടെ മുന്നിലും പരിസരപ്രദേശങ്ങളിലും ആണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നേതൃത്വം സ്ഥാനാർഥികളെ ഇറക്കുമതി ചെയ്താൽ ഡിസിസി പിരിച്ചുവിടണമെന്നും പോസ്റ്ററിൽ ഉണ്ട്.

ഉമ്മൻചാണ്ടി അധ്യക്ഷനായുള്ള പത്തംഗ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോ​ഗം ചേരുന്ന വേളയിലാണ് വയനാട്ടിൽ പോസ്റ്റർ ഉയർന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ പ്രാഥമിക ഘട്ട ചർച്ചകളും യോഗത്തിൽ ഉണ്ടാവും.

congress
Advertisment