വയനാട്: വയനാട്ടില്‍ വീണ്ടും കോവിഡ് മരണം. വാളാട് സ്വദേശി പടയന്‍ വീട്ടില്‍ ആലി ആണ് മരിച്ചത്. 73 വയസ്സായിരുന്നു.
കഴിഞ്ഞ ജൂലൈ 28നാണ് ഇദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സംഭവിച്ചു. അര്‍ബുദ രോഗ ബാധിതനായിരുന്നു.