Advertisment

വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: സ്‌കൂളിന്‍റേത് ഗുരുതര വീഴ്ച..വിദ്യാര്‍ത്ഥിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാത്ത അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് വിദ്യാഭ്യാസ മന്ത്രി

New Update

തിരുവനന്തപുരം: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടേത് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ബത്തേരി ഗവ. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിനാണ് ബുധനാഴ്ച ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ചത്.

Advertisment

publive-image

സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാത്ത അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍ കെട്ടിടം പുതുക്കി പണിയാനും, ക്ലാസ് മുറികളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിനും പണം അനുവദിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ചെരിപ്പിടാതെ വിദ്യാര്‍ഥികള്‍ ക്ലാസ്മുറികളിലിരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചെന്ന വാദം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.

wayanadu issue
Advertisment