Advertisment

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; അധ്യാപകർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് പി സി ജോർജ് എംഎൽഎ

New Update

കോട്ടയം: ബത്തേരിയിൽ ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് പി സി ജോർജ് എംഎൽഎ. ആ അധ്യാപകരെ മുഴുവൻ പ്രതിയാക്കി കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

''ഇത്തരമൊരു സംഭവമുണ്ടാകുമ്പോൾ കുട്ടിയുടെ അച്ഛനെ വിളിപ്പിച്ച് ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് പറഞ്ഞാൽ എത്രമാത്രം ഭീകരമാണ്.

ഇവർ അധ്യാപകർക്ക് തന്നെ അപമാനമാണ്. ഇത്തരം വൃത്തിക്കെട്ടവന്മാർക്കെതിരെ 302 പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണം. ഇതു നരഹത്യയാണ്. നാട്ടുകാർ ഇവന്മാരെ കൈയേറ്റം ചെയ്യാത്തതിൽ ദുഖം. അത്രമാത്രം അമർഷം തോന്നുന്നുനൃവെന്ന് പിസി ജോര്‍ജ്.

wayanadu issue
Advertisment