Advertisment

വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം...ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഈ മാസം മുപ്പതിന് മുമ്പ് സ്‌കൂള്‍ അധികൃതര്‍ യോഗം ചേരാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം... ചുവരുകളിലോ തറയിലോ ദ്വാരങ്ങളുണ്ടെങ്കില്‍ സിമന്‍റ് കൊണ്ട് അടയ്ക്കണം

New Update

തിരുവനന്തപുരം: വയനാട് സര്‍വജന വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. എല്ലാ വിദ്യാലയങ്ങളിലും സുരക്ഷ പരിശോധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

Advertisment

publive-image

ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഈ മാസം മുപ്പതിന് മുമ്പ് സ്‌കൂള്‍ അധികൃതര്‍ യോഗം ചേരണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സ്കൂളും പരിസരവും വൃത്തിയാക്കണം. ക്ലാസില്‍ ചെരുപ്പ് വിലക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ചുവരുകളിലോ തറയിലോ ദ്വാരങ്ങളുണ്ടെങ്കില്‍ സിമന്‍റ് കൊണ്ട് അടയ്ക്കണം. പ്രഥമ ശുശ്രൂഷ നല്‍കുന്നതില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

അതേസമയം ഷെഹ്‌ലയ്ക്ക് പാമ്പ് കടിയേറ്റ ക്ലാസ് മുറി തിങ്കളാഴ്ച നവീകരിക്കുമെന്ന് ബത്തേരി നഗരസഭ അറിയിച്ചു. സ്‌കൂള്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാതിരുന്നത് വിവാദമായിരുന്നു. നഗരസഭാ പരിധിയിലുള്ള എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കുമെന്ന് നഗരസഭ അറിയിച്ചു.

wayanadu issue
Advertisment