Advertisment

വയനാട്ടില്‍ സംസാര ശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

New Update

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ സംസാര ശേഷിയില്ലാത്ത പത്തുവയുകാരിയായ ആദിവാസി പെണ്‍കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. അമ്പലവയല്‍ സ്വദേശി മുനീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

publive-image

മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയസമയത്താണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. തിരികെ എത്തിയ മാതാപിതാക്കള്‍ നിര്‍ത്താതെ കരയുന്ന പെണ്‍കുട്ടിയെ കണ്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞു.

wayanadu rape case
Advertisment