Advertisment

വെൽഫെയർ പാർട്ടി പെട്രോൾ പമ്പുകൾക്ക് മുന്നിൽ ഇന്ധനവില വർദ്ധനവിനെതിരെ 1000 കേന്ദ്രങ്ങളിൽ 'ജനകീയ വോട്ടെടുപ്പ് ' പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: വെൽഫെയർ പാർട്ടി സംസ്ഥാനതലത്തിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ ഇന്ധനവില വർദ്ധനവിനെതിരെ 1000 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ജനകീയ വോട്ടെടുപ്പ് പ്രതിഷേധപരിപാടി, പരവൻകുന്ന് ഐഒസിയുടെ മുന്നിൽ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ഉൽഘാടനം വോട്ട് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയെ ജിഎസ്ടിയിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ ലക്ഷക്കണക്കിന് പേരാണ് അനുകൂലിച്ച് വോട്ട് ചെയ്തത്.

പരിപാടിയിൽ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്‍എം അൻസാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുംതാസ് ബീഗം, വിമൻ ജസ്റ്റീസ് ജില്ലാ പ്രസിഡന്റ് രജ്ഞിത ജയരാജ് തുടങ്ങിയവർ പങ്കെടുത്തു. പാർട്ടി കോർപ്പറേഷൻ പ്രസിഡന്റ് ബിലാൽ വള്ളക്കടവ് സ്വാഗതവും സെക്രട്ടറി സെയ്ഫുദ്ദീൻ പരുത്തിക്കുഴി നന്ദിയും പറഞ്ഞു .

 

 

 

 

trivandrum news welfare party
Advertisment