Advertisment

15 വര്‍ഷത്തെ അനാസ്ഥക്കെതിരെ സര്‍ഗാത്മക പ്രതിഷേധം:6 മണിക്കൂറിനുള്ളില്‍ വൈദ്യുതി വെളിച്ചമെത്തിച്ച് വീണ്ടും വെല്‍ഫെയര്‍ പാര്‍ട്ടി മാതൃക

New Update

മുക്കം: 15 വര്‍ഷമായി ഷീറ്റുകൊണ്ടു മറച്ച കുടിലില്‍ താമസിക്കുന്ന കാരശേരി ഗ്രാമ പഞ്ചായത്തിലെ നാഗേരിക്കുന്നിലെ നിര്‍ധന കുടുംബത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ 6 മണിക്കൂര്‍ കൊണ്ട് വൈദ്യുതി വെളിച്ചമെത്തിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഇടപെടല്‍ ശ്രദ്ധേയമായി.

Advertisment

publive-image

ട്രയല്‍ ക്ലാസ്സുകള്‍ക്ക് ശേഷം സംസ്ഥാനത്ത് ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കെ, വൈദ്യുതിയും ടെലിവിഷനുമില്ലാത്ത ഈ കുട്ടികള്‍ക്ക് വിദൂരത്തുള്ള ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങളായിരുന്നു ആശ്രയം. വൈദ്യുതി വെളിച്ചം ലഭിച്ചതോടെ ഇവര്‍ക്ക് സ്വന്തം വീട്ടില്‍നിന്ന് പഠിക്കാനുള്ള സൗകര്യമാണ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയത്. വയറിംഗ് അടക്കമുള്ള ജോലികള്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് നിര്‍വഹിച്ചത്.

publive-image

വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം വൈസ്പ്രസിഡന്റ് ഷംസുദ്ദീന്‍ ആനയാംകുന്ന് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് എം.ടി അശ്‌റഫ്, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ സുരേഷ് ബാബു, വി. മുജീബ്, ടി, ഉമ്മര്‍.ടി, യൂസുഫ് കെ.സി, ശംസുദ്ദീന്‍ വെറുവാടി എന്നിവര്‍ സംസാരിച്ചു. മണ്ഡലം മീഡിയ സെക്രട്ടറി സാലിം ജീറോഡ്, ബാവ പവര്‍വേള്‍ഡ്, മുഹമ്മദലി മഞ്ചറ, അസീസ് ടി, സുഹൈല്‍ കാരശ്ശേരി, ബാസിത് പി.പി, മഞ്ചറ മുഹമ്മദലി, സലീം കാരശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി ടെലിവിഷനും, മൊബൈല്‍ഫോണ്‍ റീടൈലേഴ്‌സ് അസോസിയേഷന്‍ മുക്കം യൂണിറ്റ് സ്മാര്‍ട്ട് ഫോണും സമ്മാനിച്ചു. കഴിഞ്ഞ ദിവസം കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട്ടെ സ്‌നിഗ്ദയുടെ കുടുംബത്തിനും ഒറ്റ ദിവസം കൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വൈദ്യുതിവെളിച്ചമെത്തിച്ച് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.

welfare party
Advertisment