Advertisment

വെൽഫെയർ പാർട്ടി- ഫ്രറ്റേണിറ്റി പ്രവർത്തകരെ കൊലപ്പെടുത്താൻ സിപിഎം ശ്രമം

New Update

കോഴിക്കോട്: കൊയിലാണ്ടി ഊട്ടേരിയിൽ വെൽഫെയർ പാർട്ടി- ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് നേരെ കമ്പിപ്പാര അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് സി പി എം - എസ് എഫ് ഐ അക്രമണം. ഇന്നലെ രാത്രി വെൽഫെയർ പാർട്ടി പ്രവർത്തകർ കൊടിമരം സ്ഥാപിക്കുന്നതിനിടയിൽ പതിനഞ്ചോളം വരുന്ന ഗുണ്ടാസംഘം സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു.

Advertisment

publive-image

പ്രവർത്തകരുടെ വാഹനങ്ങൾ നശിപ്പിക്കുകയും ആയുധങ്ങൾ ഉപയോഗിച്ച് അടിച്ചു തകർക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കിനെ തുടർന്ന് രണ്ടുപേരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വെൽഫെയർ പാർട്ടി അരിക്കുളം പഞ്ചായത്ത് സെക്രട്ടറിയും ഫ്രറ്റേണിറ്റി മൂവ്മെന്റ് പേരാമ്പ്ര മണ്ഡലം അസി. കൺവീനറുമായ മുഹമ്മദ് അലി, ഫ്രറ്റേണിറ്റി, വെൽഫെയർ പാർട്ടി പ്രവർത്തകരായ സമീർ, നവാസ്, ഫവാസ് എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷകൾ നടക്കുന്ന സമയത്ത് പ്രദേശത്തെ സ്കൂളിൽ വിദ്യാർത്ഥികൾക്ക്‌ കൈ ശുദ്ധീകരിക്കാൻ ഫ്രറ്റേണിറ്റി സൗകര്യം ഒരുക്കിയിരുന്നു.

publive-image

അവിടെ സ്ഥാപിച്ച സാനിറ്റൈസർ എസ്എഫ്ഐ നേതാവ് മോഷ്ടിച്ചത് ഫ്രറ്റേണിറ്റി പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. അതേ തുടർന്ന് പ്രദേശത്തെ സിപിഎം- എസ്എഫ്ഐ നേതാക്കളിൽ നിന്ന് നിരന്തരമായ ഭീഷണികൾ നേരിടാറുണ്ടെന്ന് പരിക്കേറ്റവർ ആരോപിച്ചു.

publive-image

സോഷ്യൽമീഡിയകൾ വഴി കൊല്ലുമെന്നും മർദ്ദിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. പക്ഷെ ഇതുവരെ നടപടി ഒന്നും ഉണ്ടായില്ല. ഊട്ടേരിയിൽ ഫ്രറ്റേണിറ്റി- വെൽഫെയർ പാർട്ടി പ്രവർത്തകർക്ക് നേരെ നടന്നത് സി പി എം - എസ് എഫ് ഐ ആസൂത്രിത അക്രമമാണെന്നും ഇടതുപക്ഷ രാഷ്ട്രീയ ജന്മിത്വത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ ആവശ്യപ്പെട്ടു.

welfare part
Advertisment