Advertisment

തടാകത്തില്‍ ചെറുദ്വീപ് നിര്‍മ്മിച്ച്‌ ദമ്പതികളുടെ വിശ്രമജീവിതം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ബ്രിട്ടീഷ് കൊളംബിയയിലെ ബാങ്കുവര്‍ ദ്വീപിനു സമീപം 66 കാരനായ 'വെന്‍ ആദമും' ഭാര്യ 59 'കാരി കാതരീനും' (ചിത്രം കാണുക ) ചേര്‍ന്ന് നിര്‍മ്മിച്ചതാണ് ഈ ചെറു കൃത്രിമ ദ്വീപ്.

publive-image

ഇവിടെ എല്ലാ സുഖസൌകര്യങ്ങളും അവർ ഒരുക്കിയിട്ടുണ്ട്. 21 ഫ്ലോട്ടിംഗ് പ്ലാറ്റ്ഫോമുകളില്‍ നിര്‍മ്മിച്ച ദ്വീപിനു 'ഫ്രീഡം കേവ്' എന്നാണിവര്‍ പേരിട്ടിരിക്കുന്നത്.

ഒരു ഡാന്‍സ് ഫ്ലോര്‍, ഗെസ്റ്റ് ഹൌസ്, ആര്‍ട്ട് ഗാലറി , സ്റ്റുഡിയോ , ഗാര്‍ഡന്‍ തുടങ്ങിയവയെല്ലാം ഇവിടെ അവര്‍ ഒരുക്കിയിരിക്കുന്നു. വൈദ്യുതിക്ക് വേണ്ടി സോളാര്‍ പാനലാണ് സ്ഥാപിച്ചിരിക്കുന്നത്.

publive-image

വെള്ളം അടുത്തുള്ള ഒരു നീര്‍ച്ചാലില്‍ നിന്നും ശേഖരിക്കുന്നു, കൂടാതെ മഴവെള്ളം ശേഖരിക്കാനുള്ള സംവിധാനവുമുണ്ട്. അര ഏക്കറോളം സ്ഥലത്ത് ഗ്രീന്‍ ഹൌസ് തയ്യാറാക്കിയിട്ടുണ്ട്. തടാകത്തിൽ നിന്ന് ചൂണ്ടയിട്ടു ധാരാളം മത്സ്യം പിടിക്കാനും സൌകര്യമുണ്ട്.

publive-image

ആദമും ഭാര്യ കാതറിനും മാത്രമാണിവിടെ താമസം. ആഴ്ചയിൽ 4 ദിവസം സന്ദർശകരെ അവർ ദ്വീപിലേക്ക്‌ സ്വാഗതം ചെയ്യാറുണ്ട്. അനുമതി മുൻ‌കൂർ വാങ്ങിയാൽ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളു.

publive-image

സന്ദർശകർക്ക് ദ്വീപിൽ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും തടാകക്കരയിൽ സമയം ചെലവഴിക്കാനും പ്രത്യേകം ഫീസ് ഈ ദമ്പതികൾക്ക് നൽകേണ്ടതുണ്ട്.

വെന്‍ - കാതറീന്‍ ദമ്പതികള്‍ ഈ ദ്വീപില്‍ , തിരക്കുകളിലും സമസ്യകളിലും നിന്നകന്ന്‍ വിശ്രമജീവിതം ആസ്വദിക്കുകയാണ്.

kanappurangal
Advertisment