Advertisment

വെസ്റ്റ് നൈൽ വൈറസിനെക്കുറിച്ച് പഠിക്കാൻ മലപ്പുറത്തേക്ക് കൂടുതൽ വിദഗ്ധ സംഘമെത്തുന്നു ; സംസ്ഥാന എൻഡമോളജി യൂണിറ്റിലെയും കോട്ടയം വിസിആ‍ർസിയിലേയും ഉദ്യോഗസ്ഥ‍ർ നാളെ മലപ്പുറത്തെത്തും

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: വെസ്റ്റ് നൈൽ വൈറസിനെക്കുറിച്ച് പഠിക്കാൻ മലപ്പുറത്തേക്ക് കൂടുതൽ വിദഗ്ധ സംഘമെത്തുന്നു. സംസ്ഥാന എൻഡമോളജി യൂണിറ്റിലെയും ഗവേഷണ സ്ഥാപനമായ കോട്ടയം വിസിആ‍ർസിയിലേയും ഉദ്യോഗസ്ഥ‍ർ നാളെ മലപ്പുറത്തെത്തും.

Advertisment

publive-image

വെസ്റ്റ് നൈൽ പനിക്കെതിരെ വടക്കൻ കേരളത്തിൽ കനത്ത ജാഗ്രത തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്.

വൈറസ് ബാധ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രത്യേക മെഡിക്കൽ സംഘത്തെ മലപ്പുറത്തേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ എ ആര്‍ നഗറിലും കുട്ടിയുടെ അമ്മയുടെ വീടായ തിരൂരങ്ങാടിയിലും വിദഗ്ദ്ധ സംഘം പരിശോധനക്കെത്തിയിരുന്നു. പ

ക്ഷികളുടേയും മൃഗങ്ങളുടേയും രക്ത സാമ്പിള്‍ പരിശോധനക്കായി എടുത്തിട്ടുണ്ട്. രോഗം പടര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വെസ്റ്റ് നൈല്‍ വൈറസ് പടരാതെ പ്രതിരോധിക്കാനുള്ള വാക്സിൻ ഇല്ലെന്നതാണ് വെല്ലുവിളി. പകരം കൊതുക് നശീകരണം ഊര്‍ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്.

Advertisment