Advertisment

മലക്കം മറിഞ്ഞ് വാട്ട്‌സ്ആപ്പ്; പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ട് റദ്ദാക്കില്ല

New Update

പുതിയ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ സൗകര്യങ്ങൾക്ക് കുറവുണ്ടാകില്ലെന്ന് വാട്ട്‌സ്ആപ്പ്. മെയ് 15ന് നിലവിൽ വന്ന സ്വകാര്യതാ നയം സംബന്ധിച്ചാണ് വാട്ട്‌സ്ആപ്പിന്റെ പുതിയ തീരുമാനം.

Advertisment

publive-image

മെയ് 15ന് മുമ്പ് സ്വകാര്യതാ നയം സ്വീകരിക്കാത്ത അക്കൗണ്ടുകൾ റദ്ദാക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഇത്തരം അക്കൗണ്ടുകളിൽ ലഭിക്കുന്ന സേവനങ്ങളിൽ നിയന്ത്രണമുണ്ടാകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാലിപ്പോൾ ഉപഭോക്താക്കൾ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ടുകളുടെ പ്രവർത്തനം സുഗമമായി തുടരുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. വിവിധ സർക്കാർ ഏജൻസികളും സൗകാര്യതാ വിദഗ്ധരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം.

എന്നാൽ ഉപഭോക്താക്കളെ ഇടയ്ക്കിടെ പുതിയ അപ്‌ഡേറ്റ് സംബന്ധിച്ച് ഓർമ്മപ്പെടുത്തുമെന്ന് വാട്ട്‌സ്ആപ്പ് വക്താവ് പറഞ്ഞു. നിലവിൽ അക്കൗണ്ട് നഷ്ടമാകുകയോ സേവനങ്ങൾ ഇല്ലാതാകുകയോ ചെയ്തില്ലെങ്കിലും വരും നാളിൽ പുതിയ നയങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ ഇത് സംഭവിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

തുടർച്ചയായ മുന്നറിയിപ്പുകൾക്കൊടുവിലും അപ്‌ഡേറ്റ് അംഗീകരിച്ചില്ലെങ്കിൽ സേവനങ്ങൾക്ക് പരിധി നിശ്ചയിക്കുമെന്നും കമ്പനി വ്യക്തമാക്കി.

whatsaap
Advertisment