Advertisment

ആറുദിവസത്തിനിടെ 41 നമ്പറുകളില്‍ നിന്ന് കോളുകളും അശ്ലീല സന്ദേശങ്ങളും...ഒടുവില്‍ സഹിക്കെട്ട യുവതി പോലീസില്‍ പരാതി നല്‍കി

New Update

ലക്നൗ: തന്‍റെ വാട്സ് ആപ്പ് നമ്പറിലേക്ക് തുടര്‍ച്ചയായി കോളുകളും അശ്ലീല സന്ദേശങ്ങളും വരുന്നുവെന്ന പരാതിയുമായി ലക്നൗ സ്വദേശിയായ ഇരുപതുകാരി. കഴിഞ്ഞ ആറുദിവസത്തിനിടെ 41 നമ്പറുകളില്‍ നിന്നാണ് ഇത്തരത്തില്‍ കോളുകളും സന്ദേശങ്ങളും എത്തിയതെന്നാണ് യുവതി ക‍ൃഷ്ണ നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Advertisment

publive-image

'ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്ന് മുതലാണ് ഒരു ഇന്‍റര്‍നാഷണല്‍ നമ്പറില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ വന്നു തുടങ്ങിയത്. ആ നമ്പര്‍ ബ്ലോക്ക് ചെയ്തപ്പോള്‍ അടുത്ത നമ്പറില്‍ നിന്നും മെസേജ് വരാന്‍ തുടങ്ങി. തുടര്‍ച്ചയായി നമ്പറുകള്‍ ബ്ലോക്ക് ചെയ്തതോടെ വ്യത്യസ്ത നമ്പറുകളില്‍ നിന്നും അശ്ലീല കോളുകള്‍ വരാന്‍ തുടങ്ങി.

30 നമ്പറുകളില്‍ നിന്നാണ് മെസേജുകള്‍ ലഭിച്ചത്. പതിനൊന്ന് നമ്പറുകളില്‍ നിന്ന് കോളുകളും. തീര്‍ത്തും ഭീതിജനകമായ ഒരു അവസ്ഥയിലായിരുന്നു താനെന്നാണ് യുവതി പറയുന്നത്. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp cal lady complaint
Advertisment