Advertisment

വാട്‌സാപ്പ് അരമണിക്കൂറോളം പ്രവര്‍ത്തനരഹിതമായി ! ; സ്വന്തം നെറ്റ്വര്‍ക്കിന്റെ പ്രശ്‌നമെന്ന് കരുതി ആശങ്കപ്പെട്ട് ജനം

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പായ വാട്‌സാപ്പ് ലോകമെമ്പാടും അരമണിക്കൂറോളം പ്രവര്‍ത്തനരഹിതമായി. ഇന്ത്യയില്‍ ബുധനാഴ്ച (ജൂലൈ 15) പുലര്‍ച്ചെ 1.39-ഓടെയാണ് വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായത്.

തുടര്‍ന്ന് നിരവധി ജനങ്ങള്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആശങ്ക പങ്കുവച്ചു. പലരും സ്വന്തം ഫോണിന്റെയും നെറ്റ്വര്‍ക്കിന്റെയും പ്രശ്‌നമാണെന്ന് കരുതി ആശങ്കപ്പെട്ടതായി പറയുന്നു.  എന്തായാലും 2.09-ഓടെ വാട്‌സാപ്പ് വീണ്ടും പ്രവര്‍ത്തനസജ്ജമായി.

Advertisment