Advertisment

കോവിഡിന്റെ ഇന്ത്യന്‍ വകഭേദം ബി. 1.617 വകഭേദം ആഗോള ഉത്കണ്ഠയെന്ന് ലോകാരോഗ്യസംഘടന

New Update

ജനീവ: കോവിഡിന്റെ ഇന്ത്യന്‍ വകഭേദം ബി. 1.617 വകഭേദം ആഗോള ഉത്കണ്ഠയെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്‌.ഒ.). മറ്റു വൈറസുകളെ അപേക്ഷിച്ച്‌ ഇതിന്റെ അപകട വ്യാപ്തി കൂടുതലാണ്.

കൂടാതെ, വാക്‌സിന്‍ നല്‍കുന്ന സുരക്ഷയെ മറികടക്കാന്‍ ശക്തമായതുമാണ് ഈ വകഭേദം എന്നു ഡബ്ല്യു.എച്ച്‌.ഒ വിലയിരുത്തുന്നു. ഡബ്ല്യു.എച്ച്‌.ഒ. ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്.

ബി.1.617-ന്റെ മൂന്ന് വകഭേദങ്ങളും ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തി. ബി.1.617.1, ബി.1.617.2, ബി.1.617.3 എന്നിവയാണവ. ഏറ്റവും രോഗവ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ 50 ശതമാനം പേരെയും ബാധിച്ചത് ഇന്ത്യന്‍ വകഭേദമാണ്.

Advertisment