Advertisment

കുഞ്ഞാലിയെ കൊന്നത് ഞാനല്ല, ഞാനല്ല..!, കൊന്നത് ഗോപാലന്‍; 50 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തലുമായി ആര്യാടന്‍ മുഹമ്മദ്

New Update

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തില്‍ എക്കാലത്തും കോളിളക്കം സൃഷ്ടിച്ച കെ കുഞ്ഞാലി വധക്കേസില്‍ 50 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തലുമായി കേസിലെ ഒന്നാം പ്രതിയും കോടതി വിട്ടയക്കുകയും ചെയത് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്.

Advertisment

publive-image

കുഞ്ഞാലിയെ കൊന്നത് താന്‍ അല്ലെന്നും പത്തായത്തിങ്കല്‍ ഗോപാലന്‍ ആണെന്നുമാണ് ആര്യാടന്റെ വെളിപ്പെടുത്തല്‍. സിപിഎം എല്‍എഎ ആയിരുന്ന കെ കുഞ്ഞാലിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ അന്ന് മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്ന ആര്യാടന്‍ അടക്കം 25 പേരായിരുന്നു പ്രതികള്‍. 24 പേരെയും കോടതി വെറുതെ വിട്ടു. ഒരാള്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഒളിവില്‍ പോയി.

രാഷ്ട്രീയ ജീവിതം വിവരിക്കുന്ന ആത്മകഥയുടെ ഭാഗമായി മാതൃഭൂമി വാരാന്തര പതിപ്പില്‍ എംപി സൂര്യദാസിന് നല്‍കിയ അഭിമുഖത്തിലാണ് അര നൂറ്റാണ്ടിന് ശേഷമുള്ള ആര്യാടന്റെ വെളിപ്പെടുത്തല്‍.

ആര്യാടന്‍ മുഹമ്മദ് മാതൃഭൂമി വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖം

തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഭൂവുടമകള്‍ക്ക് നേരെ നിലപാടെടുത്ത് ജനപ്രിതി നേടിയ നേതാവിയിരുന്നു കെ കുഞ്ഞാലി. 1965ലും 1967ലും നിലമ്പൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. 65ല്‍ നിയമസഭ രൂപീകരിക്കാത്തതിനാല്‍ എംഎല്‍എ ആയില്ല. രണ്ട് തിരഞ്ഞെടുപ്പിലും ആര്യാടന്‍ മുഹമ്മദിനെയായിരുന്നു കുഞ്ഞാലി തോല്‍പ്പിച്ചിരുന്നത്. 1969 ജൂലൈ 26ന് അര്‍ധരാത്രിയാണ് ചുള്ളിയോട്ട് വെച്ച് കെ കുഞ്ഞാലിയെ വെടിവെച്ചത്.

aryadan muhammed k kunjai murder case
Advertisment