Advertisment

കൊവിഡ് കാലത്ത് ഇന്ത്യയ്ക്ക് എന്തൊക്കെ വിദേശസഹായങ്ങളാണ് ലഭിച്ചത്? അതൊക്കെ എവിടെയാണ്? കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ച വിദേശസഹായങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് ഒരുപിടി ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് കാലത്ത് ലഭിച്ച വിദേശ സഹായങ്ങളെക്കുറിച്ച് സുതാര്യത ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു.

‘കോവിഡ് കാലത്തെ വിദേശ സഹായങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ :

– എന്തൊക്കെ സഹായങ്ങളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്?

– അവയൊക്കെ എവിടെയാണ്?

– ആരാണ് അതിന്റെ ഗുണഭോക്താക്കൾ

– എങ്ങനെയാണ് അവ സംസ്ഥാനങ്ങൾക്ക് വീതംവച്ചു നൽകിയത്?

– എന്തുകൊണ്ട് സുതാര്യമല്ല?

എന്തെങ്കിലും ഉത്തരമുണ്ടോ കേന്ദ്ര സർക്കാരിന്? ’– രാഹുൽ ചോദിച്ചു.

Advertisment