Advertisment

നയപ്രഖ്യാപന പ്രസംഗം പൂര്‍ണ്ണമായും വായിച്ചു: ഗവര്‍ണര്‍ രാജ്ഭവനിലേക്ക് മടങ്ങി

New Update

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം പൂര്‍ണ്ണമായും വായിച്ച് ഗവര്‍ണര്‍ രാജ്ഭവനിലേക്ക് മടങ്ങി. നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ചുകൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിനെത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു.

Advertisment

publive-image

നിയമസഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി തടഞ്ഞു. 'ഗോബാക്ക്' വിളികളുമായി ഗവര്‍ണക്കുമുന്നില്‍ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ വാച്ച്‌ ആന്‍ഡ് വാര്‍ഡ് ബലംപ്രയോഗിച്ച്‌ പിടിച്ചുമാറ്റി.

തുടര്‍ന്ന് വാച്ച്‌ ആന്‍ഡ് വാര്‍ഡിന്റെ വലയത്തില്‍ സ്പീക്കറുടെ ഡയസിലെത്തിയ ഗവര്‍ണര്‍ പ്രതിപക്ഷ ബഹളത്തിനിടയിലും നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. മലയാളത്തില്‍ നിയമസഭയെ അഭിസംബോധന ചെയ്ത ഗവര്‍ണര്‍ അംഗങ്ങളോട് നന്ദി രേഖപ്പെടുത്തി. ഇതിനിടയില്‍ പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ മുഴക്കി സഭ ബഹിഷ്‌കരിച്ചു.നിയമ സഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.

Advertisment